കേരള കോൺഗ്രസ് -എം സംസ്കാരവേദി അധ്യാപക ദിനാഘോഷം
1589959
Monday, September 8, 2025 5:22 AM IST
കോഴിക്കോട്: കേരള കോൺഗ്രസ് -എം സംസ്കാരവേദി സംഘടിപ്പിച്ച അധ്യാപക ദിനാഘോഷത്തിന്റ സംസ്ഥാനതല ഉദ്ഘാടനം ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ചെയർമാൻ ഡോ. സ്റ്റീഫൻ ജോർജ് നിർവഹിച്ചു.
ചടങ്ങിൽ റിട്ട. അധ്യാപകൻ ജോസഫ് പൂതക്കുഴിയെ ആദരിച്ചു. ജയപ്രകാശ് പനക്കൽ, പ്രഫ. ചാർലി കട്ടക്കയം, മേരിക്കുട്ടി ജോസഫ്, ഡോ. വർഗീസ് പേരയിൽ, ബേബി സെബാസ്റ്റ്യൻ, പ്രഫ. വർഗീസ് മാത്യു, സിറിയക് പാലംതട്ടേൽ എന്നിവർ പങ്കെടുത്തു.