ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
1589952
Monday, September 8, 2025 5:08 AM IST
കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളജ് അലുംനി അസോസിയേഷൻ കോളജിൽ ഇപ്പോൾ പഠിക്കുന്ന കുട്ടികൾക്കും പൂർവ വിദ്യാര്‍ഥികൾക്കുമായി ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.
കോളജിലെ ഇൻഡോർ സ്റ്റേഡിയത്തിൽ വിവിധ വിഭാഗങ്ങളിലായി സംഘടിപ്പിച്ച മൽസരത്തിൽ നാല്പതോളം ടീമുകൾ പങ്കെടുത്തു. റിട്ട. എസ്.പി. ടി.കെ.രാജ്മോഹൻ മൽസരങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. ബിജു ജോസഫ്, മുൻ പ്രിൻസിപ്പൽ ഡോ.ബോബി ജോസ് എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു.
വൈസ് പ്രിൻസിപ്പൽ ഡോ.സുനിൽ ജോസ്, അലുംനി അസോസിയേഷൻ പ്രസിഡന്റ് മാത്യു കട്ടിക്കാന, സെക്രട്ടറി പ്രൊഫ. ഇ.കെ നന്ദഗോപാൽ, കോർഡിനേറ്റർ പ്രൊഫ. ചാർലി കട്ടക്കയം, ടൂർണമെന്റ് ഡയറക്ടർ ദീപക് വേളംകുന്നേൽ, ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് കെ. ഹരികൃഷ്ണൻ, ജോസ് കിഴക്കയിൽ എന്നിവര്‍ പ്രസംഗിച്ചു.