ബൈബിൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു
1589948
Monday, September 8, 2025 5:08 AM IST
കോഴിക്കോട്: ഒക്ടോബർ ഒന്നിന് സെന്റ് വിൻസന്റ് കോളനി സ്കൂളിൽ നടക്കുന്ന സിവൈഎംഎ ബൈബിൾ കലോത്സത്തിന്റെ ലോഗോ പ്രകാശനം താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു.
ലിറ്റററി കൺവീനർ ജിയോ ജെയ്സൺ, സിവൈഎംഎ സെക്രട്ടറി ജെയിൻ അറയ്ക്കൽ, എക്സിക്യൂട്ടീവ് മെമ്പർമാരായ ജി. ഗിൽബർട്ട്, വിവിയൻ ഡിക്രൂസ്, സ്റ്റീഫൻ ഡിക്രൂസ്, ഷിജു ഇഗ്നേഷ്യസ്, മെമ്പറായ ജോസഫ് വലപ്പാടൻ എന്നിവർ സന്നിഹിതരായിരുന്നു.