ചൈന വൻമതിലിനെ അദ്ഭുതപ്പെടുത്തി കേരളത്തിന്റെ സ്വന്തം തിരുവാതിര
1589962
Monday, September 8, 2025 5:22 AM IST
തിരുവമ്പാടി: ചൈന വൻ മതിലിനു മുകളിൽ ഓണനാളിൽ തിരുവാതിര കളിച്ചു ഒരു കൂട്ടം മലയാളി മങ്കമാർ. തിരുവമ്പാടി സ്വദേശിനിയും നീലേശ്വരം ഗവൺമെന്റ് സ്കൂൾ അധ്യാപികയുമായ ഷീജയുടെയും കണ്ണൂർ സ്വദേശിനി ലീനയുടെയും നേതൃത്വത്തിലുള്ള ഒന്‍പതംഗ വനിതകളാണ് ചൈന വന്മതിലിനു മുകളിൽ കേരളത്തിന്റെ തനതായ കലാരൂപമായ തിരുവാതിര കളിച്ചത്. ആദ്യമായി തിരുവാതിര കണ്ട വിദേശികൾക്കും കൗതുകമായി.