വടംവലി മത്സരം: ജാസ് വണ്ടൂര്‍ ജേതാക്കള്‍
1590239
Tuesday, September 9, 2025 5:20 AM IST
കൂടരഞ്ഞി: ഓണാഘോഷത്തോടനുബന്ധിച്ച് കൂടരഞ്ഞി വൈഎംസിഎ നടത്തിയ വടംവലി മത്സരത്തില്‍ ജാസ് വണ്ടൂര്‍ ജേതാക്കളായി. സാന്‍ജോ കണ്‍സ്ട്രക്ഷന്‍സ് കൂടരഞ്ഞി രണ്ടാം സ്ഥാനവും സിറ്റി ടൈല്‍സ് മുക്കം മൂന്നാം സ്ഥാനവും സ്റ്റെല്ല മേരീസ് ബോര്‍ഡിംഗ് സ്കൂള്‍ നാലാം സ്ഥാനവും കരസ്ഥമാക്കി. ഓണം പരിപാടികളുടെ ഉദ്ഘാടനം കൂടരഞ്ഞി ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തില്‍ നിര്‍വഹിച്ചു.
സമാപന സമ്മേളനത്തില്‍ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് മുഖ്യാതിഥി ആയിരുന്നു. വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം തിരുവമ്പാടി എസ്ഐ എബിന് പ്രസാദ് നിര്‍വഹിച്ചു.
വൈഎംസിഎ പ്രസിഡന്റ് തങ്കച്ചന് കൊച്ചു കൈപ്പേല്‍ അധ്യക്ഷത വഹിച്ചു. ജ്യോതിഷ് ചാക്കോ മങ്കരയില്‍, സാജു വര്‍ഗീസ് വേലിക്കകത്ത്, ജോര്‍ജ് വര്‍ഗീസ് മങ്കരയില്‍, ഷാജു കൊല്ലിച്ചിറ, വിപിന്‍ തോമസ് പഴൂര്‍, ഷാജി വള്ളിക്കുന്നേല്‍, ജയ്സണ്‍ മങ്കരയില്‍, അരുണ്‍ കല്ലിടുക്കില്‍ എന്നിവര്‍ സംസാരിച്ചു.