അത്താണിക്കൽ -തേക്കു തോട്ടത്തിൽ - ചാലിയാർ റോഡ് തുറന്നു
1589684
Sunday, September 7, 2025 5:09 AM IST
മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ 12-ാം വാർഡിൽപെട്ട അത്താണിക്കൽ - തേക്കു തോട്ടത്തിൽ - ചാലിയാർ റോഡ് യാഥാർഥ്യമായി.
പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,50,000 രൂപ ചെലവഴിച്ചാണ് കോൺക്രീറ്റ് റോഡ് യാഥാർഥ്യമാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ മജീദ് രിഹ്ല അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, പഞ്ചായത്ത് അംഗങ്ങളായ ആയിഷ ചേലപ്പുറത്ത്, മറിയം കുട്ടിഹസൻ, സുഹ്റ വെള്ളങ്ങോട്ട്,
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഷ്റഫ് കൊളക്കാടൻ, എൻ. മുഹമ്മദ്, മോയിൻ ബാപ്പു, പി.കെ.സി. കുഞ്ഞോയി, യൂസുഫ് പാറപ്പുറത്ത്, എസ്.എ. നാസർ തുടങ്ങിയവർ പ്രസംഗിച്ചു.