ഓണാഘോഷം സംഘടിപ്പിച്ചു
1590246
Tuesday, September 9, 2025 5:20 AM IST
ബാലുശേരി: ജാസ്മിന് ആര്‍ട്സ് ആന്‍ഡ് മ്യൂസിക് അക്കാദമിയുടെ ഓണാഘോഷം "ആവണിപ്പൂത്താലം 2025' പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ബേബി എകരൂല്‍, കരുണന് വൈകുണ്ഠം,
പി.ആര്. ജുനറ്റ, ഷിജില, നിഷ പ്രശോഭ്, സി.കെ.സായികല, രഞ്ജിനി ശബരീഷ്, സോണിയ ദിനേശ്, അഹ്ന സോദിന്‍ എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്കി. എ.പി.മോഹനന് അധ്യക്ഷത വഹിച്ചു. പ്രകാശ് കരുമല, ഹരീഷ് നന്ദനം, അഡ്വ. പി.കെ. മനോഹരന് എന്നിവര്‍ സംസാരിച്ചു
കൂടരഞ്ഞി: ജെസിഐ കാരശേരിയും ഫോഗി മൗണ്ടൈന്‍ കക്കാടംപൊയിലും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. കക്കാടംപൊയില്‍ ഫോഗി മൗണ്ടൈന്‍ അഡ്വെഞ്ചര്‍ പാര്‍ക്കില്‍ നടന്ന പരിപാടി അരീക്കോട് എസ്ഒ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് ഹക്കിം പുല്പറ്റ ഉദ്ഘാടനം ചെയ്തു.
ജെസിഐ കാരശ്ശേരി പ്രസിഡന്റ് മുഹമ്മദ് ആസാദ് അധ്യക്ഷത വഹിച്ചു. ഫോഗി മൗണ്ടൈന്‍ മാനേജിംഗ് പാര്‍ട്ണര്‍മാരായ തങ്കച്ചന് മാതാളിക്കുന്നേല്, മാര്ട്ടിന് മാതാളിക്കുന്നേല്, പ്രോഗ്രാം ഡയറക്ടര്‍ ബിബിന്‍ലാല്‍, ആഷിഖ് റഹ്മാന് എന്നിവര്‍ സംസാരിച്ചു.