കുളിക്കുന്നതിനിടെ 17കാരന് മുങ്ങി മരിച്ചു
1590056
Monday, September 8, 2025 11:23 PM IST
തിരുവമ്പാടി: പുല്ലൂരാംപാറ മാവാതുക്കലിന് സമീപം കുറുങ്കയത്ത് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ 17കാരന് മുങ്ങി മരിച്ചു. ഓമശേരി നടുകില്‍ സ്വദേശി അനുഗ്രഹ് (17) ആണ് മരണപ്പെട്ടത്.
മുക്കത്ത് നിന്നുള്ള ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ നടപടികള്‍ക്കായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.