കൂരാച്ചുണ്ടില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം
1590240
Tuesday, September 9, 2025 5:20 AM IST
കൂരാച്ചുണ്ട്: കുന്നംകുളം പോലീസ് സ്റ്റേഷനില്‍ യൂത്ത്കോണ്‍ഗ്രസ് നേതാവ് സുജിത്തിന് നേരെ നടന്ന ക്രൂരമര്‍ദനത്തില്‍ പ്രതിഷേധിച്ച് കൂരാച്ചുണ്ടില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂരാച്ചുണ്ട് അങ്ങാടിയില്‍ പ്രകടനവും യോഗവും സംഘടിപ്പിച്ചു. കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. സന്ദീപ് കളപ്പുരയ്ക്കല്‍, ജ്യോതിഷ് രാരപ്പന്‍കണ്ടി, രാഹുല്‍ രാഘവന്, ലിബിന് പാവത്തികുന്നേല്‍, ഷാരോണ്‍ ചാലിക്കോട്ടയില്, ഗാള്ഡിന് കക്കയം എന്നിവര്‍ നേതൃത്വം നല്കി.