തെരുവുനായയുടെ ആക്രമണം: രണ്ടുപേര്‍ക്ക് കടിയേറ്റു
1590229
Tuesday, September 9, 2025 4:43 AM IST
നാദാപുരം: നാദാപുരത്ത് രണ്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. നാദാപുരം ചാലപ്രത്തും വെള്ളൂരിലുമാണ് തെരുവുനായ ആളുകളെ ആക്രമിച്ചത്.
ഇന്നലെ വൈകുന്നേരം ആറര മണിയോടെ ചാലപ്രം കുളശേരി ക്ഷേത്ര പരിസരത്തുവച്ച് ഷാജു (40), വെള്ളൂര്‍ പറപ്പട്ടോളി ക്ഷേത്ര പരിസരത്തുവച്ച് കണ്ണന് (75) എന്നിവരെയാണ് നായ കടിച്ചത്.
ഇരുവരുടെയും കാലിലാണ് കടിയേറ്റത്. രണ്ടു പേരും നാദാപുരം ഗവ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. നായ ഓടി രക്ഷപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു.