കർഷക അവാർഡ് ജേതാവിനെ ആദരിച്ചു
1589685
Sunday, September 7, 2025 5:11 AM IST
തിരുവമ്പാടി: സംസ്ഥാന കാർഷിക വകുപ്പിന്റെ ക്ഷോണി സംരക്ഷണ അവാർഡ് നേടിയ പി.ജെ തോമസ് പുരയിടത്തിലിനെ ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ആദരിച്ചു. കോഴിക്കോട് ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങിൽ മുൻ ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻപിള്ള പൊന്നാട അണിയിച്ചു.
മുൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.കെ. സുബ്രൻ, കേരള കടാശ്വാസ കമ്മീഷൻ അംഗം കെ.സി. വിജയൻ, പ്രസിഡന്റ് കെ.എം സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.