ഓണാഘോഷങ്ങൾക്ക് ഇന്ന് സമാപനം
1589680
Sunday, September 7, 2025 5:09 AM IST
കോഴിക്കോട്: ഏഴ് ദിവസം നീണ്ടു നിന്ന കോഴിക്കോടിന്റെ ഓണാഘോഷം മാവേലിക്കസ് 2025 ന് ഇന്ന് സമാപനം. മന്ത്രി പി.എ. മുഹമ്മദ് റിയാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് ലുലു മാളിലാണ് സമാപന പരിപാടി. ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് സീസൺ നാലിന്റെ മീഡിയ അവാർഡുകളും സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും.
സെപ്റ്റംബർ ഒന്നു മുതൽ ഏഴ് വരെ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഒമ്പത് വേദികളിലായാണ് ഓണാഘോഷ പരിപാടികൾ നടന്നത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെയും കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജിന്റെയും നേതൃത്വത്തിലാണ് മാവേലിക്കസ് 2025 സംഘടിപ്പിച്ചത്.
കോഴിക്കോട്: വർണ്ണ വെളിച്ചത്തിൽ ദീപാലംകൃതമായ മാനാഞ്ചിറ മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദർശിച്ചു. വൈകിട്ടോടെ മാനാഞ്ചിറയിലെ ലൈറ്റിംഗ് സംവിധാനം കാണാനെത്തിയ മന്ത്രി ഓണമാഘോഷിക്കാൻ മാനാഞ്ചിറയിൽ എത്തിയവരോട് കുശലം പറഞ്ഞും വിശേഷങ്ങൾ ചോദിച്ചും സെൽഫിയെടുത്തും സമയം ചെലവഴിച്ചു.
കെടിഐഎൽ ചെയർമാൻ എസ്.കെ. സജീഷ്, സംഘാടക സമിതി ഭാരവാഹികൾ തുടങ്ങിയവർക്കൊപ്പമാണ് മന്ത്രിയെത്തിയത്.