കത്തോലിക്ക കോൺഗ്രസ് യൂത്ത് വാക്ക്-ദശദിന കാരുണ്യോത്സവം സമാപിച്ചു
1589965
Monday, September 8, 2025 5:22 AM IST
താമരശേരി: താമരശേരി രൂപത കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിലിന്റെ മദർ തെരേസയോടൊപ്പം യൂത്ത് വാക്ക്-ദശദിന കാരുണ്യോത്സവം സമാപന സമ്മേളനം താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ യേശുഭവനിൽ ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾ ഇത്തരത്തിലുള്ള ആതുര സേവന ജീവകാരുണ്യ പ്രവർത്തന രംഗത്തേക്കിറങ്ങുന്നത് പ്രശംസനീയമാണെന്ന് ബിഷപ് പറഞ്ഞു.
മദർ തെരേസയുടെ ജന്മദിനമായ ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ അഞ്ചുവരെ കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ജീവകാരുണ്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് യൂത്ത് വാക്ക് സംഘടിപ്പിച്ചത്.
കത്തോലിക്ക കോൺഗ്രസ് താമരശേരി രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പിൽ അധ്യക്ഷത വഹിച്ചു. കാത്തോലിക്കാ കോൺഗ്രസ് താമരശേരി രൂപതാ ഡയറക്ടർ ഫാ. സബിൻ തൂമുള്ളിൽ മുഖ്യ പ്രഭാഷണം നടത്തി.
രൂപത ജനറൽ സെക്രട്ടറി ഷാജി കണ്ടത്തിൽ, വൈസ് പ്രസിഡന്റ് പ്രിൻസ് തിനംപറമ്പിൽ, ട്രഷറർ സജി കാരോട്ട്, ഫൊറോന പ്രസിഡന്റ് രാജു മംഗലശേരി, യൂത്ത് കൗൺസിൽ ഭാരവാഹികളായ മാത്യൂസ് പൈനാപ്പള്ളി, അൻസ സജി, സോണ ഡോണി, യൂത്ത് കൗൺസിൽ രൂപത കോർഡിനേറ്റർ തേജസ് മാത്യു കറുകയിൽ, യൂത്ത് കൗൺസിൽ ജനറൽ കോ ഓർഡിനേറ്റർ ഷാന്റോ തകിടിയിൽ എന്നിവർ പ്രസംഗിച്ചു.
മേഖല സെക്രട്ടറി ജോബിഷ് തുണ്ടത്തിൽ, യൂത്ത് ഭാരവാഹികളായ സുബിൻ തയ്യിൽ, ഫെബിൻ ജോസ് പുത്തൻപുരക്കൽ, പ്രകാശ് മാത്യു പുലിക്കേക്കര, ബെന്നി വയലിൽ എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ സ്ഥാപനമേധാവി സിസ്റ്റർ ബിൻസിയെ ആദരിച്ചു.