ജസ്റ്റിന് ജോസിനെ ആദരിച്ചു
1590243
Tuesday, September 9, 2025 5:20 AM IST
കൂടരഞ്ഞി: കേരള ഫുട്ബോള്‍ അസോസിയേഷന് 2024-25ല്‍ കേരളത്തിലെ ഏറ്റവും നല്ല ഫുട്ബോള്‍ റഫറിയായി തെരഞ്ഞെടുത്ത കൂടരഞ്ഞി സ്വദേശിയായ ജസ്റ്റിന് ജോസ് കുഴുവേലിയെ സഹൃദയ കൂടരഞ്ഞി കൂട്ടായ്മ ആദരിച്ചു.
പ്രസിഡന്റ് ജോസ് കുഴുമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് അംഗം ജോസ്മോന് മാവറ, തോമസ് പോള്‍, നോമ്പിള്‍ ജോണ്‍, തോമസ് ജോണ്‍, എം.എ. മത്തായി എന്നിവര്‍ പ്രസംഗിച്ചു. ജസ്റ്റിന് ജോസ് മറുപടി പ്രസംഗം നടത്തി.