കുപ്പായക്കോട് ഇടവകയില്‍ പോപ്പുലര്‍ മിഷന് ധ്യാനം തുടങ്ങി
1590241
Tuesday, September 9, 2025 5:20 AM IST
കുപ്പായക്കോട്: താമരശേരി രൂപതയുടെ റൂബി ജൂബിലിയുടെ ഭാഗമായി കുപ്പായക്കോട് ഇടവകയില്‍ പോപ്പുലര്‍ മിഷന് ധ്യാനം ആരംഭിച്ചു. വിന്‍സെന്‍ഷന്‍ പോപ്പുലര്‍ മിഷന് ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോജോ മാരിപ്പള്ളി ഉദ്ഘാടനം ചെയ്തു. കുപ്പായക്കോട് ഇടവക വികാരി ഫാ. ജെയിംസ് കുഴിമറ്റം, ഫാ. തോമസ് അറക്കല്‍, ഫാ. അരുണ്‍, ഫാ. അമല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ജോണ്‍ തച്ചിയത്ത്, ഫ്രാന്‍സിസ് ഒറവങ്കര, അനു വരിക്കമാക്കല്‍, രാജു ചോള്ളാമഠത്തില്, രാജു പുതിയേടം എന്നിവര്‍ നേതൃത്വം നല്കി. 12ന് വൈകുന്നേരം ധ്യാന സമാപനത്തില്‍ താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സന്ദേശം നല്‍കും.