മരിയൻ തീർഥാടന കേന്ദ്രത്തിൽ എട്ടു നോമ്പാചരണത്തിന് സമാപനം
1589955
Monday, September 8, 2025 5:08 AM IST
കോടഞ്ചേരി: താമരശേരി രൂപതയിലെ ഏക മരിയൻ തീർഥാടന കേന്ദ്രമായ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ എട്ടുനോമ്പാചരണത്തിന് ഇന്ന് സമാപനം.
ഈ വർഷത്തെ ഏട്ടു നോമ്പാചരണത്തോടനുബന്ധിച്ച് ഫാ. ജോസഫ് പുത്തൻപുര, ഫാ. ജോൺ വാഴപ്പനടിയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ധ്യാനവും, കൂടാതെ ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാലയും നടന്നു.
ഇന്ന് രാവിലെ ആറിന് വിശുദ്ധ കുർബാന- ഫാദർ ജോസഫ് പുത്തൻപുര, പത്തിന് ആഘോഷമായ വിശുദ്ധ കുർബാനയോടെ സമാപനം, നേർച്ച ഭക്ഷണം.