ട്രെയിന്‍ തട്ടി പരിക്കേറ്റ യുവാവ് മരിച്ചു
1590057
Monday, September 8, 2025 11:23 PM IST
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി പരിക്കേറ്റ യുവാവ് മരിച്ചു. ഐസ്പ്ലാന്റ് റോഡില്‍ കമ്പിക്കൈ പറമ്പില്‍ സുമേഷ് (36) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കൊയിലാണ്ടി റെയിൽവേ മേല്‍പ്പാലത്തിനടിയിലെ റെയിലിനരികിലൂടെ നടക്കുമ്പോഴാണ് ട്രെയിന്‍ തട്ടിയത്.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. പിതാവ്: വാസു. മാതാവ്: സുഭാഷിണി. സഹോദരങ്ങള്‍: സുഭാഷ്, ഷിഞ്ചു.