പുഴയിൽ ഒഴുക്കിൽപ്പെട്ട പത്ത് വയസുകാരിയെ കണ്ടെത്താനായില്ല
1589678
Sunday, September 7, 2025 5:09 AM IST
കൊടുവള്ളി: മാനിപുരം പുഴയിൽ ഒഴുക്കിൽപ്പെട്ട പത്തു വയസുകാരി തൻഹ ഷെറിനെ കണ്ടെത്താനായി തെരച്ചില്‍ തുടരുന്നു. പുഴയിൽ ആഴമുള്ള സ്ഥലങ്ങളും പാറക്കെട്ടുകളും അരികുകളും വിശദമായി പരിശോധന നടത്തുന്ന രീതിയിലാണ് അഗ്നി സേനയും സന്നദ്ധ പ്രവർത്തകകരും ഇന്നലെ സ്വീകരിച്ചത്. എന്നാല്‍ രാത്രി വൈകിയും തെരച്ചില്‍ ഫലം കണ്ടില്ല.
ഇന്നലെ രാവിലെ ആറോടെയാണ് തിരച്ചിൽ പുനരാരംഭിച്ചത്. തിരുവോണ നാളില്‍ വൈകുന്നേരം നാലോടെയാണ് പാലത്തിനു സമീപം വിദ്യാർഥിനി ഒഴുക്കിൽപ്പെട്ടത്. മലയോരമേഖലയിലുണ്ടായ കനത്ത മഴയെ തുടർന്ന് ചെറുപുഴയിൽ കുത്തൊഴുക്കായിരുന്നു കലങ്ങിയ വെള്ളവും തിരച്ചിലിന് തടസ്സമായി.
രാത്രിയോടെ തിരച്ചിൽ നിർത്തിവെച്ചു. പൊന്നാനി ഗേൾസ് സ്കുളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് തൻഹ. പിതാവ് മുർഷിദ് കോഴിക്കോട് കൊടുവള്ളി സ്വാദേശിയും മാതാവ് പൊന്നാനി സ്വദേശിയുമാണ്. ഏറെക്കാലമായി പൊന്നാനിയിലായിരുന്നു താമസം.
മാസങ്ങൾക്കു മുമ്പ് വീണ്ടും കൊടുവള്ളിയിൽ താമസമാക്കിയെങ്കിലും തൻഹ ഷെറിൻ പൊന്നാനിയിൽ തന്നെയാണ് പഠിച്ചിരുന്നത്.കഴിഞ്ഞ ദിവസം പിതൃസഹോദരന്റെ വിവാഹം നടന്നിരുന്നു.
തുടർന്ന് വീട്ടിലെ തുണികൾ അലക്കാനായി കാറിൽ മാതാവും 12 കാരനായ സഹോദരനും, പിതൃസഹോദരനും ഭാര്യയും കടവിൽ എത്തുകയായിരുന്നു. കടവിലെ പാറയിൽ നിൽക്കുകയായിരുന്ന തൻഹ പുഴയിലേക്ക് വീണപ്പോൾ ആദ്യം പിടിക്കാനായി ചാടിയത് 12 കാരനായിരുന്നു, എന്നാൽ ചുഴിയിൽപ്പെട്ട കുട്ടിയെ പിതൃസഹോദരൻ രക്ഷഷപ്പെടുത്തുകയായിരുന്നു.