ബാങ്ക് ജീവനക്കാരനെ മര്‍ദിച്ചതായി പരാതി
1590245
Tuesday, September 9, 2025 5:20 AM IST
ചക്കിട്ടപാറ: ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്കിലെ കുടിശിക പിരിവിന്റെ ഭാഗമായി വീട് സന്ദര്‍ശനം നടത്തിയ ബാങ്ക് ജീവനക്കാരനെ വീട്ടുകാരന് മര്‍ദിച്ചതായി പരാതി. ബാങ്കിലെ സീനിയര്‍ ക്ലാര്‍ക്ക് ബിബിന്‍ രാജിനാണ് മര്‍ദനമേറ്റത്.
മാട്ടനോട് സ്വദേശി മുരളീധരനാണ് മര്‍ദിച്ചതെന്ന് ബിബിന്‍ രാജ് ആരോപിച്ചു. ബിബിന്‍ രാജ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിന് പേരാമ്പ്ര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബിബിന്‍ രാജിനെ മര്ദിച്ചയാള്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബാങ്ക് ഭരണസമിതി ആവശ്യപ്പെട്ടു.
പ്രസിഡന്റ് പി.പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. കെ.കെ. നൗഷാദ്, എസ്.പി. ജനാര്ദ്ദനന് എന്നിവര്‍ പ്രസംഗിച്ചു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കോ ഓപറേറ്റീവ് എംപ്ലോയീസ് യൂണിയന് ചക്കിട്ടപാറ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. പി.വി. വിപിന്‍ദാസ് അധ്യക്ഷത വഹിച്ചു. കെ. ഹനീഫ, ഇ.കെ. അനീഷ്, ടി.കെ.സബിന്‍ എന്നിവര്‍ സംബന്ധിച്ചു.