പ്രാർഥനാ റാലി നടത്തി
1589964
Monday, September 8, 2025 5:22 AM IST
കോഴിക്കോട്: 150-ലധികം രാജ്യങ്ങളിലായി കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ സമർപ്പിത പ്രവർത്തകനായിരുന്ന പിയർ ജോർജിയോ ഫ്രസാറ്റിയെയും ഈ നൂറ്റാണ്ടിന്റെ വിശുദ്ധൻ കാർലോ ആക്യൂട്ടീസിനെയും ലിയോ പതിന്നാലാമൻ പാപ്പ വിശുദ്ധപദവിയിലേക്ക് ഉയർത്തിയതിന്റെ ഭാഗമായി റാലി സംഘടിപ്പിച്ചു.
കോഴിക്കോട്, താമരശേരി സെൻട്രൽ കൗൺസിലുകൾ സംയുക്തമായാണ് കോഴിക്കോട് അമലാപുരി സെന്റ് തോമസ് പള്ളിയിൽനിന്നും സിറ്റി സെന്റ് ജോസഫ്സ് പള്ളിയിലേക്ക് പ്രാർഥനാ റാലി നടത്തിയത്. തുടർന്ന് സെന്റ് ജോസഫ് ദൈവാലയത്തിൽ ഈശോസഭ കേരളാ പ്രൊവിൻഷ്യല്‍ ഫാ. ഡോ. ഹെൻറി പട്ടരുമഠത്തിൽ എസ്ജെ വിശുദ്ധരെ പരിചയപ്പെടുത്തുകയും സന്ദേശം നൽകുകയും ചെയ്തു.
സിറ്റി സെന്റ് ജോസഫ് പള്ളി വികാരി ഫാ. റെനി റോഡ്രിഗസ്, കാലിക്കട്ട് സിസി. പ്രസിഡന്റ് ബ്രദർ ജോസ് പ്രകാശ് ആന്റണി, താമരശേരി സിസി പ്രസിഡന്റ് ബ്രദർ ഡോ. ഐസക്ക് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.