വെള്ളിമാട്കുന്ന്-പൂളക്കടവ് പാലം നിര്‍മാണം പാതിവഴിയില്‍
1590232
Tuesday, September 9, 2025 4:43 AM IST
കോഴിക്കോട്: വെള്ളിമാട്കുന്ന്- പൂളക്കടവ് പാലം നിര്‍മാണം അനിശ്ചിതമായി നീളുന്നു. നാലുവര്‍ഷം മുമ്പ് ആരംഭിച്ച പണി ഒന്നരവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്നായിരുന്നു തറക്കല്ലിടല്‍ ചടങ്ങില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നാലര വര്‍ഷമായിട്ടും അപ്രോച്ച് റോഡിനുള്ള സ്ഥലമെടുപ്പ് നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ല.
പൂനൂര് പുഴയ്ക്ക് കുറുകെ കോഴിക്കോട് കോര്‍പറേഷനെയും കുരുവട്ടൂര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലം ഗ്രാമീണ മേഖലയിലെ വികസനത്തിന് വഴി തുറക്കുന്ന പദ്ധതിയാണ്. പാലം പണി പാതിവഴിയില്‍ നിലച്ച അവസ്ഥയിലാണ്. റവന്യൂ വകുപ്പിന്റെ അനാസ്ഥയാണ് അനിശ്ചിതത്വത്തിനു കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
ഊരാളുങ്കല്‍ സൊസൈിറ്റയാണ് നിര്‍മാണം ഏറ്റെടുത്ത് നടത്തുന്നത്. റഗുലേറ്റര്‍ കംബ്രിഡ്ജ് ആയാണ് പാലം നിര്‍മിക്കുന്നത്. പുഴയിലെ വെള്ളം തടഞ്ഞുനിര്‍ത്തി ജലസേചനത്തിന് ഉപയോഗിക്കുന്നതാണ് പദ്ധതി. പദ്ധതി പ്രദേശത്ത് പുഴക്ക് ഇരുവശവും ആവശ്യമായ അളവില്‍ സുരക്ഷമതില്‍ പണിയണം.
നേരത്തെ 300 മീറ്റര്‍ നീളത്തില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പരിസരത്ത് മതില് നിര്‍മിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ നാമാമാത്രമായ അളവിലേ മതില് പണിയൂ എന്നാണ് കരാര്‍ കമ്പനി പറയുന്നത്. ഇത് പ്രദേശത്ത് വെളളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാവും. സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരികാത്തതാണ് പദ്ധതി വൈകാന്‍ കാരണം.
പാലം നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് പ്രകേഷ്ാഭം സംഘടിപ്പിക്കാന്‍ പറമ്പില്‍ പൂളക്കടവ് ജനകീയ സമിതി തീരുമാനിച്ചു.അപ്രോച്ച്റോഡ്, കനാല്‍ സൈഫണാക്കി മാറ്റല്‍, പുഴക്ക് സുരക്ഷ മതില് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം നടത്തുക.
യോഗത്തില്‍ പ്രസിഡന്റ് കെ. പുഷ്പാംഗദന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സുധീഷ്കുമാര്‍, മുന്‍പഞ്ചായത്ത് പ്രസിഡന്റ് മഞജുള, പൂനൂര് പുഴ സംരക്ഷണ സമിതി ചെയര്മാന് പി.എച്ച് താഹ,സി. പ്രദീഷ് കുമാര്‍, വിവിധ റസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.