ഹിന്ദി അധ്യാപകര്‍ പ്രക്ഷോഭത്തിലേക്ക്
1590233
Tuesday, September 9, 2025 4:43 AM IST
കോഴിക്കോട്: കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ ഹിന്ദി അധ്യാപകര്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. ഹിന്ദി അധ്യാപകര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ച് ഹിന്ദി അധ്യാപക മഞ്ചിന്റെ നേതൃത്വത്തില്‍ 27 ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും.
മറ്റെല്ലാ ഭാഷകള്‍ക്കും കേരളത്തിലെ പൊതുവിദ്യാലയ ങ്ങളില്‍ പ്രാധാന്യം നല്കുമ്പോഴും ഹിന്ദി ഭാഷയെ അവഗണിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ കേരളത്തിലെ പൊതുസമൂഹത്തിന്റെ മുന്നില്‍ കൊണ്ടുവരികയാണ് ലക്ഷ്യം.
കെ ടെറ്റ് നിര്‍ബന്ധമാക്കി കൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ ജോലി നഷ്ടമുണ്ടാകാതെ അധ്യാപകരെ സംരക്ഷിക്കുക, ഹിന്ദി അധ്യാപകര്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.