പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍
1590230
Tuesday, September 9, 2025 4:43 AM IST
കോഴിക്കോട് : വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. പയ്യാനക്കല്‍ വൈഎംആര്‍സി സ്വദേശി ബിച്ചു വില്ലയില്‍ ആദില്‍ ബിന്‍ സാദിക്ക് (21) നെയാണ് നല്ലളം പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പ്രതി കൊളത്തറയിലുള്ള ഉമ്മയുടെ വീട്ടില്‍വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പ്രതിയെ നല്ലളം പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സുമിത് കുമാറിന്റെ നിര്‍ദേശ പ്രകാരം എസ്ഐ ധനീഷ് കുമാര്‍, എഎസ്ഐ രാജീവ് , എസ് സിപിഒ ശ്രീരാജ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.