വനംവകുപ്പ് കാമറ സ്ഥാപിച്ചു
1589687
Sunday, September 7, 2025 5:11 AM IST
കോടഞ്ചേരി: കണ്ണോത്ത് നോർത്ത് പാലക്കൽ മൂത്തേടത്ത് ജോൺസന്റെ വീട്ടു പരിസരത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായതിനാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലം പരിശോധിച്ച് കാമറ സ്ഥാപിച്ചു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി, ബ്ലോക്ക് മെമ്പർ റോയി കുന്നപ്പള്ളി എന്നിവർ സ്ഥലം സന്ദർശിച്ചു.