പേരാമ്പ്രയിൽ കാർ നിയന്ത്രണം വിട്ടു മരത്തിൽ ഇടിച്ചു രണ്ടുപേർക്ക് പരിക്ക്
1589679
Sunday, September 7, 2025 5:09 AM IST
പേരാമ്പ്ര: കാർ നിയന്ത്രണം വിട്ടു മരത്തിൽ ഇടിച്ചു രണ്ടുപേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെ പേരാമ്പ്ര കൈതക്കലിൽ ആണ് സംഭവം ഉണ്ടായത്.
മെഡിക്കൽ കോളജിൽ മരിച്ച പുറമേരി സ്വദേശിയുടെ മൃതദേഹവുമായി വന്ന ആംബുലൻസിന്റെ കൂടെ ഉണ്ടായിരുന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ റോഡ് അരികിലുള്ള ആൽ മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്.
മരണപ്പെട്ട വ്യക്തിയുടെ ഭാര്യയും മകനുമാണ് കാറിൽ ഉണ്ടായിരുന്നത്.പുറമേരി കോറോത്ത് താഴെകുനി റീന(55), മകൻ രജൻ(26) എന്നിവർക്കാണ് പരിക്ക്. ഇവരെ ഉടൻ പേരാമ്പ്ര സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.