ചൂണ്ടയിടുന്നതിനിടെ കാണാതായ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി
1543407
Thursday, April 17, 2025 10:19 PM IST
കോഴിക്കോട്: ചാലിയാറില്‍ ചൂണ്ടയിടുന്നതിനിടെ കഴിഞ്ഞ ദിവസം കാണാതായ ആളുടെ മൃതശരീരം കണ്ടെത്തി. ചുങ്കം ഓഡിറ്റോറിയത്തിന് സമീപം മങ്കുഴി പൊറ്റയിൽ താമസിക്കുന്ന കെ.വി. ബഷീർ എന്ന കുഞ്ഞ ( 53) ആണ് മരിച്ചത്.
സംഭവ സ്ഥലത്ത് നിന്നും അര കിലോമീറ്റർ മാറി മാമിക്കടവ് ഭാഗത്ത് ഏകദേശം 11 മീറ്റർ താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മാതാവ്: നബീസ. ഭാര്യ: റംല. മക്കൾ: മുഹമ്മദ് ഇശാം, നൗഷിദ, ഫാത്തിമ നസ.