കൂരാച്ചുണ്ടിലെ ഗ്യാസ് ക്രിമറ്റോറിയം: ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു
1543279
Thursday, April 17, 2025 4:52 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് പൊന്നുണ്ടമലയില്‍ സര്‍ക്കാര്‍ അനുവദിച്ച ശ്മശാന ഭൂമിയില്‍ നിര്‍മിക്കുന്ന നിര്‍ദിഷ്ട ഗ്യാസ് ക്രിമറ്റോറിയത്തിനു സാങ്കേതിക അനുമതി നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഉന്നതതല ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.
കിഫ്ബി മുഖേന 2.27 കോടി രൂപയാണ് പദ്ധതിയ്ക്കായി സര്‍ക്കാര്‍ അനുവദിച്ചത്. പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കി നല്‍കിയത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ്. പദ്ധതിയ്ക്ക് സാങ്കേതിക അനുമതി ലഭിച്ചു കഴിഞ്ഞാലുടന്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും. എല്‍.എസ്.ജി.ഡി ചീഫ് എന്‍ജിനീയര്‍ സന്ദീപ് കുമാര്‍,
പഞ്ചായത്ത് പ്രസിഡന്റ് ഒ. കെ.അമ്മദ്, പഞ്ചായത്തംഗം അരുണ്‍ ജോസ്, പഞ്ചായത്ത് സെക്രട്ടറി ഇ.ഷാനവാസ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ ഒ.എച്ച് സുധീഷ്, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി എസ്റ്റിമേഷന്‍ ഹെഡ് ടി.ടി.വിനിഷ, എസ്റ്റിമേഷന്‍ എന്‍ജിനീയര്‍ പി.ഹന്ന, ഓവര്‍സീയര്‍ നിധിന് എന്നിവരടങ്ങുന്ന സംഘമാണ് സന്ദര്‍ശനം നടത്തിയത്.