വീട്ടിൽ നിന്നും റോഡിലേക്കിറങ്ങിയ ഏഴുവയസുകാരൻ ബൈക്കിടിച്ചു മരിച്ചു
1543406
Thursday, April 17, 2025 10:19 PM IST
പേരാമ്പ്ര: വീട്ടിൽ നിന്നും റോഡിലേക്കിറങ്ങിയ ഏഴുവയസുകാരൻ ബൈക്കിടിച്ചു മരിച്ചു. പേരാമ്പ്ര കക്കാട് മരുതോറചാലിൽ സബീഷിന്റെ ഇളയമകൻ ധ്യാൻദേവാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നിനാണ് സംഭവം.
വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയ കുട്ടിയെ റോഡിലൂടെ പോകുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ കുട്ടിയെ ആദ്യം പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലും പിന്നീട് മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പേരാമ്പ്ര എയുപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. മാതാവ്: രമ്യ. സഹോദരൻ: ആദിദേവ്.