ജില്ലാ എഫ് ഡിവിഷന് ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ്
1543585
Friday, April 18, 2025 5:12 AM IST
കോഴിക്കോട്: കാലിക്കട്ട് എഫ്സി കോഴിക്കോട് ജില്ലാ എഫ് ഡിവിഷന് ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ നടന്ന ആദ്യമത്സരത്തില്‍ സോക്കര്‍ സ്കൂള്‍ കേരള രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ക്രസന്റ് എഫ്എയെ പരാജയപ്പെടുത്തി. വിജയികള്‍ക്കുവേണ്ടി ബിബിന്‍ ബാബു രണ്ടു ഗോളുകളും മഗേഷ്, സായൂജ് എന്നിവര്‍ ഓരോ ഗോളും സ്കോര്‍ ചെയ്തു. ക്രസന്റ് എഫ് എ യ്ക്കുവേണ്ടി അലിംസിയാന്, ഹാദി എന്നിവര്‍ സ്കോര്‍ ചെയ്തു.
രണ്ടാമത്തെ മത്സരത്തില്‍ മെര്‍ച്ചന്റ്സ് ക്ലബ്ബ് എതിരില്ലാത്ത പത്തു ഗോളുകള്‍ക്ക് ഇ. സി. ഭരതന് മെമ്മോറില്‍ ക്ലബ്ബിനെ പരാജയപ്പെടുത്തി. മെര്‍ച്ചന്റ്സ് ക്ലബ്ബിനുവേണ്ടി ഹാഷിം മൂന്നു ഗോളുകളും റാഷിദ്, അദിനാന് , അഭിഷേക് എന്നിവര്‍ ഈരണ്ടു ഗോളുകളും, നബ്ഹാന് ഒരു ഗോളും സ്കോര്‍ ചെയ്തു.