കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്റെ ന​വ​കേ​ര​ളം ക​ര്‍​മ്മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ലൈ​ഫ് മി​ഷ​ന്‍ സ​മ്പൂ​ര്‍​ണ്ണ പാ​ര്‍​പ്പി​ട സു​ര​ക്ഷാ പ​ദ്ധ​തി​യി​ലൂ​ടെ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 33,477 വീ​ടു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ന​ല്‍​കി.

ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 6484 വീ​ടു​ക​ളും ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 5147 വീ​ടു​ക​ളും മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 682 വീ​ടു​ക​ളു​മാ​ണ് പ​ണി​തു ന​ല്‍​കി​യ​ത്. വി​വി​ധ വ​കു​പ്പു മു​ഖേ​ന 2192 വീ​ടു​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു ന​ല്‍​കി. പി​എം​എ​വൈ അ​ര്‍​ബ​ന്‍ പ​ദ്ധ​തി​യി​ലൂ​ടെ 8153 വീ​ടു​ക​ളും പി​എം​എ​വൈ ഗ്രാ​മീ​ണ്‍ പ​ദ്ധ​തി​യി​ലൂ​ടെ 2345 വീ​ടു​ക​ളും പൂ​ര്‍​ത്തീ​ക​രി​ച്ചു.

ഇ​തി​ലൊ​ന്നും ഉ​ള്‍​പ്പെ​ടാ​തെ എ​സ് സി, ​എ​സ് ടി ​അ​ഡീ​ഷ​ണ​ല്‍ ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട 2087 വീ​ടു​ക​ളും ലൈ​ഫ് 2020 ല്‍ 5893 ​വീ​ടു​ക​ളും അ​തി​ദ​രി​ദ്ര വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട 494 വീ​ടു​ക​ളു​മാ​ണ് ഇ​തി​നോ​ട​കം പൂ​ര്‍​ത്തീ​ക​രി​ച്ച് ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ന​ല്‍​കി​യ​ത്.

സ്വ​ന്ത​മാ​യി ഭൂ​മി​യി​ല്ലാ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഭൂ​മി ദാ​ന​മാ​യി ന​ല്‍​കി വീ​ടെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന മ​ന​സ്സോ​ടി​ത്തി​രി മ​ണ്ണ് ക്യാ​മ്പ​യി​ന്‍ പ​ദ്ധ​തി​യി​ലൂ​ടെ ജി​ല്ല​യി​ല്‍ 90.75 സെ​ന്റ് ഭൂ​മി​യാ​ണ് സൗ​ജ​ന്യ​മാ​യി ല​ഭി​ച്ചി​ട്ടു​ള്ള​ത്.

ത​ല​ക്കു​ള​ത്തൂ​ര്‍, കു​ന്ന​മം​ഗ​ലം, കോ​ട്ടൂ​ര്‍, വി​ല്യാ​പ്പ​ള്ളി, പെ​രു​മ​ണ്ണ, കൂ​ട​ര​ഞ്ഞി, ച​ക്കി​ട്ട​പ്പാ​റ ഓ​മ​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യാ​ണ് ഭൂ​മി ല​ഭ്യ​മാ​യ​ത്. പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ​ള​രെ വി​പു​ല​മാ​യാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഇ​തി​ന്റെ ഭാ​ഗ​മാ​യി കോ​ട്ടൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് ഭൂ​വു​ട​മ​ക​ള്‍ ഭൂ​മി ന​ല്‍​കു​ന്ന​തി​നു​ള്ള സ​മ്മ​ത​പ​ത്രം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ലൈ​ഫ് ജി​ല്ലാ​മി​ഷ​ന്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​ല്‍ എ​ന്‍ ഷി​ജു പ​റ​ഞ്ഞു. ജി​ല്ല​യി​ല്‍ ചാ​ത്ത​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ പൂ​ള​ക്കോ​ട് ലൈ​ഫ് ഭ​വ​ന സ​മു​ച്ച​യ​ത്തി​ന്റെ നി​ര്‍​മ്മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

മൂ​ന്നാം നി​ല​യു​ടെ നി​ര്‍​മ്മാ​ണം അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. 44 ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ​മാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.