മലബാർ ഗോൾഡിൽ അക്ഷയതൃതീയയോടനുബന്ധിച്ച് ആകർഷകമായ ഓഫറുകൾ
1543031
Wednesday, April 16, 2025 7:49 AM IST
കോഴിക്കോട്: അക്ഷയ തൃതീയ പ്രമാണിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഉപഭോക്താക്കൾക്കായി ആകർഷകമായ വിവിധ ഓഫറുകൾ പ്രഖ്യാപിച്ചു. സ്വർണാഭരണ പണിക്കൂലിയിലും ഡയമണ്ട് വാല്യൂവിലും 25 ശതമാനം വരെ കിഴിവും ജെം സ്റ്റോൺ, അൺകട്ട് ഡയമണ്ട് തുടങ്ങിയവയ്ക്ക് പണിക്കൂലിയിൽ ഫ്ലാറ്റ് 25ശതമാനം ഡിസ്കൗണ്ടും മലബാർ വാഗ്ദാനം ചെയ്യുന്നു.
കൂടാതെ അഡ്വാൻസ് ബുക്കിംഗ് ചെയ്യുന്നവർക്ക് വെള്ളിനാണയങ്ങൾ സൗജന്യമായി നേടാനും അവസരമുണ്ട്. അഡ്വാൻസ് ബുക്കിംഗിലൂടെ വർധിച്ചുവരുന്ന സ്വർണവിലയിൽ നിന്നും രക്ഷനേടാം. വിലയുടെ മൂന്ന് ശതമാനം നൽകി ബുക്ക് ചെയ്യുന്നതിലൂടെ ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയോ, ആഭരണം വാങ്ങുന്ന ദിവസത്തെ വിലയോ, ഏതാണോ കുറവ് ആ വിലയ്ക്ക് ആഭരണങ്ങൾ സ്വന്തമാക്കാം.
അക്ഷയ തൃതീയയോടനുബന്ധിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് തങ്ങളുടെ എക്സ്ക്ലൂസീവ് ബ്രാൻഡായ ഡിവൈൻ കളക്ഷൻസിലെ പുതിയ കളക്ഷനായ "തൻവിക' കളക്ഷൻ അവതരിപ്പിക്കുന്നു. പരമ്പരാഗത ശില്പചാരുതയിൽ നിർമിച്ച, പവിത്രതയും കലാവൈഭവവും സമന്വയിക്കുന്ന ആഭരണങ്ങളുടെ അമൂല്യമായ ശേഖരമാണ് "തൻവിക' കളക്ഷൻസിൽ ഒരുക്കിയിരിക്കുന്നത്.