മിന്നൽ ചുഴലിയിൽ വീട് തകർന്നു
1543033
Wednesday, April 16, 2025 7:49 AM IST
തിരുവമ്പാടി: കഴിഞ്ഞദിവസം ആഞ്ഞുവീശിയ മിന്നൽ ചുഴലിയിൽ വീടിന് മുകളിൽ തെങ്ങ് വീണ് നാശനഷ്ടം. പുല്ലൂരാംപാറ മേലേ പൊന്നാങ്കയത്ത് കുറ്റിയാങ്കൽ ജയേഷിന്റെ വീടിന്റെ മുകളിലേക്കാണ് തെങ്ങ് വീണത്. വീട് ഭാഗികമായി തകർന്നു. ഭാര്യ ശാന്തി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.