സാംസ്കാരികോത്സവം 20 മുതൽ
1543583
Friday, April 18, 2025 5:12 AM IST
പേരാമ്പ്ര :നൊച്ചാട് പഞ്ചായത്ത് ഫെസ്റ്റിന്റെ ഭാഗമായി സാംസ്കാരികോത്സവം20 മുതൽ 26 വരെ പഴയ പഞ്ചായത്ത് ഓഫീസിനു സമീപം നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികളായ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി, ജനറൽ കൺവീനർ വി.എം. മനോജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് .പി.എം. കുഞ്ഞിക്കണ്ണൻ, പഞ്ചായത്ത് സെക്രട്ടറി അനീഷ് അരവിന്ദ്, കെ.പി. രാജൻ, ഹമീദ് കിളിയായി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
20 ന് വോളി ഫെസ്റ്റ് പുറ്റാട് എൽബ ഗ്രൗണ്ടിലും ചിത്രകാര കൂട്ടായ്മ വെള്ളിയൂരിലും 21 ന് കമ്പവലി മത്സരം കല്പത്തൂർ സ്റ്റേഡിയത്തിലും 22 ന് കാരണവർ സംഗമം വെള്ളിയൂരിലും 23 ന് കേരളീയം നൃത്തസന്ധ്യ ജുഗൽബന്തി ബാഗ്ളൂർ, ഗംഗാശശിധരന്റ വയലിൻ ഫ്യൂഷൻ,
24 ന് കോഴിക്കോട് രംഗ ഭാഷയുടെ നാടകം മിഠായി തെരുവ് മ്യൂസിക് ബാൻഡ് കവരയുടെ സംഗീത പരിപാടി, 25 ന് കുടുംബശ്രീ നിശ സുറുമി വയനാടിന്റെ ഇശൽ രാവ്, 26 ന് സാംസ്കാരിക ഘോഷയാത്ര, ആദരം എം ടി. (ദൃശ്യ ശ്രാവ്യ വിരുന്ന്) റാപ്പ്റ്റ ഇന്ത്യൻ ഫോക് ഡാൻസ് ഫ്യൂഷൻ, മെഗാ മ്യൂസിക് നൈറ്റ്', ആകാശകാഴ്ച എന്നിവയും നടക്കും.