വളയത്ത് വീട് നിർമാണത്തിന് സൂക്ഷിച്ച മര ഉരുപ്പടികൾ തീവച്ച് നശിപ്പിച്ചു
1543035
Wednesday, April 16, 2025 7:49 AM IST
നാദാപുരം: വളയത്ത് വീട് നിർമാണത്തിന് സൂക്ഷിച്ച മര ഉരുപ്പടികൾ തീവച്ച് നശിപ്പിച്ചു. വളയം ചെക്കോറ്റയിലെ കോറോത്ത്താഴെ ഷീജയുടെ ഉടമസ്ഥതയിലുള്ള നിർമാണത്തിലിരിക്കുന്ന വീട്ടിനകത്ത് സൂക്ഷിച്ച തേക്കുമര ഉരുപ്പടികളാണ് അജ്ഞാതർ തീവച്ച് നശിപ്പിച്ചത്.
ഒരു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം സംഭവിച്ചു. ശനിയാഴ്ച പുലർച്ചെ നാലിനാണ് സംഭവം. വീട്ടിനകത്ത് നിന്ന് തീ ഉയരുന്നത് കണ്ട് അയൽവാസികളെത്തുകയും തുടർന്ന് തീ അണയ്ക്കുകയുമായിരുന്നു. വളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധർ, കെ 9 സ്ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തി.