ബസിടിച്ച് ബൈക്ക് യാത്രിക മരിച്ചു
1543405
Thursday, April 17, 2025 10:19 PM IST
കോഴിക്കോട്: സ്വകാര്യ ബസ് ബൈക്കിന് പിറകിലിടിച്ച് ബൈക്ക് യാത്രിക മരിച്ചു. വയനാട് മുട്ടില്‍ കാര്യമ്പാടി ചോയിമൂല ഹൗസില്‍ തങ്കമണി (54) ആണ് മരിച്ചത്.
ബൈക്കോടിച്ച ഭര്‍ത്താവ് സി.സി. ബാബുവിനും പരിക്കുണ്ട്. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാവിലെ മലബാര്‍ ക്രിസ്ത്യന്‍ കോളജ് ജംഗ്ഷന് സമീപമാണ് അപകടം.
ബസിടിച്ച് ബൈക്കില്‍ നിന്ന് തെറിച്ചുവീണ തങ്കമണിയുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തങ്കമണിയും ബാബുവും നിലവില്‍ എലത്തൂര്‍ പടിഞ്ഞാറെ തട്ടാരക്കലാണ് താമസിക്കുന്നത്.