ബിന്ദുവിന് വീട് വാഗ്ദാനം ചെയ്ത് മഹല്ല് പ്രസിഡന്റ്
1543277
Thursday, April 17, 2025 4:52 AM IST
പേരാമ്പ്ര: സ്വന്തമായി വീടില്ലാത്ത ബിന്ദുവിന് ഇത് സന്തോഷത്തിന്റെ വിഷുക്കാലം. അരിക്കുളം പഞ്ചായത്തിലെ കുരുടിമുക്ക് മസ്ജിദുന്നൂര്‍ മഹല്ല് പ്രസിഡന്റ് കെ. ഇമ്പിച്ച്യാലിയാണ് തന്റെ മഹല്ല് പ്രദേശത്ത് താമസിക്കുന്ന വരപ്പുറത്ത് ബിന്ദുവിന് വിഷു കൈനീട്ടമായി വീട് വാഗ്ദാനം ചെയ്തത്.
വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിഷുദിനത്തില്‍ തന്നെ ആരംഭം കുറിച്ചു. പെട്ടന്നു തന്നെ വീട് പണി പൂര്‍ത്തീകരിച്ച് താക്കോല്‍ കൈമാറുമെന്ന് ഇമ്പിച്ച്യാലി പറഞ്ഞു. അരിക്കുളം പഞ്ചായത്ത് അംഗം എന്‍.വി. നിജേഷ് കുമാര്‍, ശശി ഊട്ടേരി, ആവള മുഹമ്മത്, ശ്രീധരന് കണ്ണമ്പത്ത്, വി.പി.കെ ലത്തീഫ്, കെ.പി മുഹിയുദ്ദീന്, ഇ.കെ സജീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.