കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി​യി​ല്‍ വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ട ഗു​ഡ്‌​സ് ഓ​ട്ടോ തീ​വ​ച്ച് ന​ശി​പ്പി​ച്ചു. പെ​രു​വ​ട്ടൂ​ര്‍ ന​ടേ​രി റോ​ഡി​ല്‍ ക​രി​വീ​ട്ടി​ല്‍ പു​ണ്യ​ശ്രീ കു​ഞ്ഞി​ക്ക​ണാ​ര​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​എ​ല്‍ 56 ഇ​സ​ഡ് 3324 ന​മ്പ​ര്‍ ഗു​ഡ്‌​സ് ഓ​ട്ടോ​യാ​ണ് അ​ജ്ഞാ​ത​ര്‍ ക​ഴി​ഞ്ഞ ​ദി​വ​സം പു​ല​ര്‍​ച്ചെ ന​ശി​പ്പി​ച്ച​ത്.

ഓ​ട്ടോ പൂ​ര്‍​ണ്ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഓ​ട്ടോ പു​റ​ത്തി​റ​ക്കി​യി​ട്ട് മൂ​ന്നു മാ​സ​മേ ആ​യി​ട്ടു​ള്ളു. കൊ​യി​ലാ​ണ്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.