മേരെ ദില്‍ യെ പുകാരെ സംഗീതനിശ 20ന്
1543581
Friday, April 18, 2025 5:12 AM IST
കോഴിക്കോട്:ഗായകന് നാച്ചു കാലിക്കറ്റ് അവതരിപ്പിക്കുന്ന മേരെ ദില്‍ യെ പുകാരെ സംഗീതനിശ 20ന് നടക്കും. വൈകിട്ട് ആറിന് ഭട്ട് റോഡ് ബീച്ചില്‍ മേയര്‍ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.
കവ്വാലി, സൂഫി, ഗസല്‍ ഗാനങ്ങളിലൂടെ പ്രശസ്തനായ നാച്ചുവിന്റെ സൗഹൃദക്കൂട്ടായ്മയാണ് മൂന്ന് മണിക്കൂര്‍ നീളുന്ന സംഗീതനിശ സംഘടിപ്പിക്കുന്നത്. തെന്നിന്ത്യന്‍ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ പരിപാടിയില്‍ ഗായിക ദേവിക ദേവരാജും വേദിയിലെത്തും.
പ്രവേശനം സൗജന്യമാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാച്ചു കാലിക്കറ്റ്, ഫിറോസ് ഖാന്, സലാം മാക്-സ്, റഫിഖ് ജെം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.