പ്രതിഷേധ പ്രകടനവുമായി ഡിസിസി
1543280
Thursday, April 17, 2025 4:52 AM IST
കോഴിക്കോട്: സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ച ഇഡിയുടെ നടപടിക്കെതിരെ എഐസിസിയുടെ ഡിസിസിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഡിസിയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കെഎസ്ആര്‍ടിസിക്ക് സമീപം സമാപിച്ചു.
യോഗം കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.സി. അബു, കെ. രാമചന്ദ്രന്, സത്യന് കടിയങ്ങാട്, കെ.എം. അഭിജിത്ത്, സുരേഷ് കിച്ചമ്പ്ര, എടക്കുനി അബ്ദുറഹ്മാന്, വി.പി. ദുല്‍ഖിഫില്‍, സനൂജ് കുരുവട്ടൂര്‍, വി.ടി. സൂരജ് എന്നിവര്‍ സംസാരിച്ചു.