വയോജനങ്ങള്‍ക്ക് കട്ടില് വിതരണം ചെയ്തു
1543025
Wednesday, April 16, 2025 7:49 AM IST
കൊയിലാണ്ടി: നഗരസഭയില്‍ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് കട്ടില് വിതരണം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് വിതരണോദ്ഘാടനം നിര്‍വഹിച്ചു. പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് കെ. ഷിജു അധ്യക്ഷത വഹിച്ചു.
ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കെ. ഷബില പദ്ധതി വിശദീകരണം നടത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇന്ദിര, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ഇ.കെ. അജിത്ത്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി. പ്രജില, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിജില പറവക്കൊടി, കൗണ്‍സിലര്‍മാരായ കെ.കെ. വൈശാഖ്, വത്സരാജ് കേളോത്ത്, റഹ്മത്ത്, ആര്.കെ. കുമാരന്, സുധാകരന്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ടി.കെ. റുഫീല തുടങ്ങിയവര്‍ പ്രസംഗിച്ചു.