അന്ത്യ അത്താഴ ഓര്‍മയില്‍ പള്ളികളില്‍ പെസഹ വ്യാഴം
1543573
Friday, April 18, 2025 5:09 AM IST
കോഴിക്കോട്: അന്ത്യ അത്താഴ ഓര്‍മയില്‍ പള്ളികളില്‍ പെസഹ വ്യാഴം ആചരിച്ചു. താമരശേരി മേരി മതാ കത്തീഡ്രലില്‍ പെസഹാ തിരുനാളിന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.
വികാരി ഫാ.മാത്യു പുളിമൂട്ടില്‍, അസി. വികാരി ഫാ.ജോയേല്‍ കുമ്പുക്കല്‍, ഫാ.ജിതിന് ആനിക്കുഴി എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. ദിവ്യബലിയോടനുബന്ധിച്ചു നടന്ന കാല്‍കഴുകല്‍ ശുശ്രുഷ ബിഷപ് നിര്‍വഹിച്ചു. കോഴിക്കോട് മദര്‍ ഓഫ് ഗോഡ് കത്തീഡ്രലില്‍ കോഴിക്കോട് ആര്‍ച്ച് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. ദിവ്യബലിയും നടന്നു. ഫാ. റോയ് അലക്സ് എസ്ജെ വചനപ്രഘോഷണം നടത്തി.
ദു:ഖവെള്ളിയാഴ്ചയായ ഇന്ന് കുരിശിന്റെ വഴി നടക്കും. കോഴിക്കോട് നഗരത്തില്‍ മദര്‍ ഓഫ് ഗോഡ് കത്തീഡ്രലില്‍നിന്ന് രാവിലെ ഏഴിന് കുരിശിന്റെ വഴി നടക്കും. മലബാര്‍ ക്രിസ്ത്യന്‍ കോളജിനു സമീപമുള്ള സെന്റ് ജോസഫ്സ് ദേവാലയത്തില്‍ സമാപിക്കും.കോഴിക്കോട് ആര്‍ച്ച് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ സന്ദേശം നല്‍കും. മദര്‍ ഓഫ് ഗോഡ് കത്തീഡ്രലില്‍ വൈകിട്ട് മൂന്നിന് ദുഖവെള്ളി തിരുക്കര്‍മങ്ങള്‍ നടക്കും.
കോഴിക്കോട് സിറ്റി സെന്റ് ജോസഫ് പള്ളിയില്‍ തിരുകര്‍മങ്ങള്‍ക്ക് വികാരി ഫാ. റെനി ഫ്രാന്‍സിസ് റോഡ്രിഗസ് മുഖ്യ കാര്‍മികത്വം വഹിച്ച് വചന സന്ദേശം നല്കി. സഹ വികാരി ഫാ. സിജു സീസര്‍ ഫാ.ടോം അറയ്ക്കല്‍, ഫാ. തോമസ് പാലപ്പുറത്ത് , ഫാ. മാത്യു മഞ്ഞളി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. സെന്റ് വിന്‍സന്റ് ഡിപോള്‍ സൊസൈറ്റീസ് , അപ്പസ്തോല പ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്കി.
ദിവ്യ കാരുണ്യ ആരാധനയും നടന്നു. കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. ഫാ. സായി പാറൻകുളങ്ങര വചന സന്ദേശം നൽകി. അസി. വികാരി ഫാ. മൈക്കിൾ നീലംപറമ്പിൽ, ഫാ. തോമസ് തൈക്കുന്നുംപുറത്ത് എന്നിവർ സഹകാർമ്മികത്വം വഹിച്ചു. കുളത്തുവയൽ സെന്റ് ജോർജ് തീർത്ഥാടന കേന്ദ്രം ദേവാലയത്തിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് ഡോ. ഫാ. തോമസ് കളരിക്കൽ കാർമികത്വം വഹിച്ചു.
കല്ലാനോട് സെന്റ് മേരീസ് ഇടവകയിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ. ജിനോ ചുണ്ടയിൽ, ഫാ. ജോമോൻ തെക്കുംതല, ഫാ. തോമസ് അറക്കൽ എന്നിവർ സഹകാർമികരായി. കക്കയം സെന്റ് സെബാസ്റ്റ്യൻ ഇടവകയിൽ വികാരി ഫാ. വിൻസെന്റ് കറുകമാലിൽ തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിച്ചു.
കരിയാത്തുംപാറ സെന്റ് ജോസഫ് ഇടവകയിൽ വികാരി ഫാ. അമൽ കൊച്ചുകൈപ്പയിൽ കാർമികനായി. കാറ്റുള്ളമല സെൻറ് മേരീസ ഇടവകയിൽ വികാരി ഫാ. രാജേഷ് കുറ്റിക്കാട്ട് , ഫാ. തോമസ് വട്ടോട്ടുതറപ്പേൽ എന്നിവർ കാർമികത്വം വഹിച്ചു. നരിനട സെന്റ് അൽഫോൻസാ ദേവാലയത്തിൽ നടന്ന തിരുകർമ്മങ്ങൾക്ക് വികാരി ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ കാർമികത്വം വഹിച്ചു. കരികണ്ടൻപാറ സെന്റ് ജോസഫ് ഇടവകയിൽ വികാരി ഫാ. മനീഷ് പാലത്തുംതലയ്ക്കൽ കാർമികനായി.
കോടഞ്ചേരി സെന്റ് മേരീസ് ദേവാലയത്തിൽ നടന്ന പെസഹ തിരുകർമ്മങ്ങൾക്ക് ഇടവക വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ, അസി. വികാരിമാരായ ഫാ. ജിയോ കടുകൻമാക്കൽ, ഫാ. ജിതിൻ ആനിക്കാട്ട് എന്നിവർ നേതൃത്വം വഹിച്ചു. ഇന്ന് രാവിലെ ദുഃഖവെള്ളി ആചരണം തുടർന്ന് നഗരി കാണിക്കൽ. ഉച്ചകഴിഞ്ഞ് മൂന്നിന് കുരിശിന്റെ വഴി എന്നിവ നടക്കും.
ചെമ്പുകടവ് സെന്റ് ജോർജ് ദേവാലയത്തിൽ നടന്ന പെസഹ തിരുകർമ്മങ്ങൾക്ക് ഇടവക വികാരി ഫാ. മാത്യു തിട്ടയിൽ, കൂടത്തായ് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. സിബി പൊൻപാറ, മഞ്ഞുവയൽ കാപ്പൂച്ചിൻ ആശ്രമം ഫാ. ജോബി വട്ടമല എന്നിവർ നേതൃത്വം വഹിച്ചു.