സാംസ്കാരിക കാര്‍ണിവലിന് ഇന്ന് തുടക്കം
1543580
Friday, April 18, 2025 5:09 AM IST
കോഴിക്കോട്: പൊന്‍പുലരി 2025 സാംസ്കാരികോത്സവത്തിന്റെ ഭാഗമായി 18 മുതല്‍ 27 വരെ വിപുലമായ കലാകായിക സാംസ്കാരിക കാര്‍ണിവല്‍ സംഘടിപ്പിക്കും. കോഴിക്കോടിനെ യുനെസ്കോ സാഹിത്യനഗരമായി പ്രഖ്യാപിച്ചതിന്റെഭാഗമായാണ് കോര്പറേഷന് എരഞ്ഞിക്കല്‍ മൂന്നാം ഡിവിഷന്സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നത്.
പൂളാടിക്കുന്ന് പെരുന്തിരുത്തിയിലെ എ.സി. ഷണ്മുഖദാസ് മിനി സ്റ്റേഡിയത്തിലാണ് 10 ദിവസം നീളുന്ന പരിപാടി നടക്കുക. 18ന് രാത്രി ഏഴരയ്ക്ക് ഗായകന് ജാസി ഗിഫ്റ്റിന്റെ മ്യൂസിക്കല്‍ ഈവോടെയാണ് തുടക്കമാകുക. സാംസ്കാരിക സദസ്സും പ്രഫഷണല്‍ അമച്വര്‍ കലാപരിപാടികളും അരങ്ങേറും.
വിപണന മേളയ്ക്കും എക്സിബിഷനുമായി നൂറോളം സ്റ്റാളും അമ്യൂസ്മെന്റ് പാര്‍ക്കും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇ.പി. സഫീന, രഞ്ജിത്ത് മഠത്തില്‍, പി.ടി. റിവാറസ് എന്നിവര്‍ പങ്കെടുത്തു.