കൂ​രാ​ച്ചു​ണ്ട്: വ​നം​വ​കു​പ്പ് ഇ​ക്കോ ടൂ​റി​സം പ്ര​വേ​ശ​ന ടി​ക്ക​റ്റ് നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ച​ത് ക​ക്ക​യ​ത്തെ ടൂ​റി​സം മേ​ഖ​ല​യെ ത​ക​ര്‍​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ ക​ക്ക​യം ആ​രോ​പി​ച്ചു.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കാ​തെ വ​നം​വ​കു​പ്പ് നി​ര​ന്ത​രം പ്ര​വേ​ശ​ന നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​ല്‍ ക​ക്ക​യ​ത്ത് എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം കു​റ​യു​ക​യാ​ണ്. വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ലം കാ​ര്‍​ഷി​ക മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലാ​യ​പ്പോ​ള്‍ ടാ​ക്‌​സി തൊ​ഴി​ലാ​ളി​ക​ളും ക​ച്ച​വ​ട​ക്കാ​രും പി​ടി​ച്ചു നി​ന്ന​ത് ടൂ​റി​സം മേ​ഖ​ല​യെ ആ​ശ്ര​യി​ച്ചു കൊ​ണ്ടാ​യി​രു​ന്നു.

വ​നം വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ഉ​ര​ക്കു​ഴി സ​ന്ദ​ര്‍​ശി​ക്കാ​ത്ത സ​ഞ്ചാ​രി​ക​ളോ​ടും ടി​ക്ക​റ്റ് കൗ​ണ്ട​റി​ലെ ജീ​വ​ന​ക്കാ​ര്‍ ത​ല​യെ​ണ്ണി 60 രൂ​പ വാ​ങ്ങു​ന്ന​തു​കൊ​ണ്ട് സ​ഞ്ചാ​രി​ക​ള്‍ മ​റ്റി​ട​ങ്ങ​ള്‍ തേ​ടി പോ​കു​ക​യാ​ണ്.

ഹൈ​ഡ​ല്‍ ടൂ​റി​സ​ത്തെ​യും വ​നം​വ​കു​പ്പി​ന്റെ ന​ട​പ​ടി പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും ജോ​ണ്‍​സ​ണ്‍ ക​ക്ക​യം ചൂ​ണ്ടി​ക്കാ​ട്ടി.