പത്തുവയസുകാരന് കിണറ്റില്‍ വീണ് മരിച്ചു
1543070
Wednesday, April 16, 2025 10:10 PM IST
നാദാപുരം: ചെക്യാട് മാമുണ്ടേരിയില്‍ പത്തുവയസുകാരന് കിണറ്റില്‍ വീണ് മരിച്ചു. മാമുണ്ടേരി പള്ളിക്ക് സമീപത്തെ നെല്ലുള്ളത്തില് ഹമീദിന്റെ മകന് മുനവര്‍ (10) ആണ് മരിച്ചത്.
ഇന്നലെ രാവിലെ മദ്രസയില്‍ നിന്ന് ക്ലാസ് കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ സമീപത്തെ പറമ്പിലെ കിണറ്റില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു.
കുട്ടിയെ പുറത്തെടുത്തത് ഉടന്‍ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വളയം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട്ടേക്ക് മാറ്റി. മാതാവ്: സലീന ഫാത്തിമ. സഹോദരങ്ങള്‍: മുഹമ്മദ്, മെഹബൂബ്.