അര്‍ബുദ രോഗ നിര്‍ണയ ക്യാമ്പ് നടത്തി
1543275
Thursday, April 17, 2025 4:52 AM IST
കോഴിക്കോട്: കാന്‍സര്‍ രോഗം 80 ശതമാനം ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്നത് പ്രത്യാശ നല്‍കുന്നതായി ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിളള. ദയ കാന്‍സര്‍ കെയര്‍ ഫൗണ്ടേഷനും ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ചസൗജന്യ സ്താനാര്‍ബുദ രോഗ നിര്‍ണയ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
ര മുന്‍ മന്ത്രി പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സിഎംഡി ഡോ.കെ.ജി.അലക്സാണ്ടര്‍, കൈതപ്രം ദമോദരന് നമ്പൂതിരി, ദയ കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന് ചെയര്മാന് വാളിയില്‍ മൂസ, അഡ്വ രമേഷ് പുല്ലാട്ട് എന്നിവര്‍ പ്രസംഗിച്ചു.