ത്രിവര്‍ണോത്സവം സംഘടിപ്പിച്ചു
1543584
Friday, April 18, 2025 5:12 AM IST
കോഴിക്കോട്: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച ത്രിവര്‍ണോത്സവം പരിപാടിയുടെ ഭാഗമായി ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രബന്ധരചനാമത്സരവും ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് ക്വിസ് മത്സരവും സംഘടിപ്പിച്ചു.
പ്രബന്ധരചനാമത്സരത്തിലും ക്വിസ് മത്സതത്തിലും പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മൊമെന്റോയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. വിജയികള്‍ക്ക് മേയ് 3ന് നടക്കുന്ന ചടങ്ങില്‍ സമ്മാനം നല്‍കും.കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം ക്വിസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.