പ്രീമെട്രിക് ഹോസ്റ്റല്‍ കെട്ടിട നിര്‍മാണോദ്ഘാടനം നാളെ
1543027
Wednesday, April 16, 2025 7:49 AM IST
കോഴിക്കോട്: പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ കോഴിക്കോട് ജില്ലയിലെ പ്രീമെട്രിക് ഹോസ്റ്റലിന്റെ (ആണ്) പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നാളെ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ മന്ത്രി ഒ.ആര്. കേളു നിര്‍വഹിക്കും. വടകര പുതുപ്പണത്ത് രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ കെ.കെ. രമ എംഎല്‍എ അധ്യക്ഷത വഹിക്കും. ഷാഫി പറമ്പില്‍ എംപി മുഖ്യാതിഥിയാകും.
വടകര മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ കെ.പി. ബിന്ദു, ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. രേണുരാജ്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംസ്ഥാന പട്ടികവര്‍ഗ ഉപദേശക സമിതി അംഗങ്ങള്‍, വകുപ്പ് ജീവനക്കാര്‍, വിവിധ വകുപ്പ് ഉദ്യോസ്ഥര്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.