ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന് പുരസ്കാരം
1543278
Thursday, April 17, 2025 4:52 AM IST
താമരശേരി: സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് ഏര്‍പ്പെടുത്തിയ മികച്ച യുവജന സംഘടനയ്ക്കുള്ള അവാര്‍ഡ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷനു ലഭിച്ചു. ഡീന്‍ കുര്യാക്കോസ് എംപിയില്‍ നിന്നും ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന് സെക്രട്ടറി ടി.എം താലിസ് അവാര്‍ഡ് ഏറ്റുവാങ്ങി.
2022ല്‍ ഭിന്നശേഷിക്കാരടക്കമുള്ള യുവജനങ്ങള്‍ക്കിടയിലെ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനമാണ് പുരസ്കാരത്തിന് അര്‍ഹമാക്കിയത്.
ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് ടി.എം. അബ്ദുല്‍ ഹക്കീം, എ. മുഹമ്മദ് സാലിഹ്, വി.കെ. അബ്ദുറഹിമാന്, ടി.കെ. മുഹമ്മദ്, ഷബീര്‍, സുന്ദരന്‍, ഐ.പി. നവാസ്, മുഹമ്മദ് ഫവാസ്, ഫര്സിന് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.