വാഹനഗതാഗതം നിരോധിച്ചു
1543274
Thursday, April 17, 2025 4:46 AM IST
കോഴിക്കോട്: ജില്ലയിലെ മുത്തേരി കല്ലുരുട്ടി റോഡില്‍ ബിഎം ആന്റ് ബിസി പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഇന്ന് മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഈ റോഡില്‍ വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു.
മുത്തേരിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ഓമശേരി വഴിയോ അഗസ്ത്യമുഴി- താഴെ തിരുവമ്പാടി വഴിയോ പോകണം. കല്ലുരുട്ടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ഓമശേരി വഴിയോ താഴെ തിരുവമ്പാടി-അഗസ്ത്യമുഴി വഴിയോതിരിഞ്ഞു പോകണം.