റെയിൽവെസ്റ്റേഷനിൽ രണ്ട് ഇതര സംസ്ഥാനതൊഴിലാളികൾക്ക് ഷോക്കേറ്റു
1543576
Friday, April 18, 2025 5:09 AM IST
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ രണ്ട് ഇതര സംസ്ഥാനതൊഴിലാളികൾക്ക് ഷോക്കേറ്റു.
ഇന്നലെ ഉച്ചയ്ക്കാണ് അപകടം. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു ചികിൽസ നൽകി. സ്റ്റേഷനിലെ ലിഫ്റ്റ് പണിക്കിടെയാണ് ഷോക്കേറ്റത്.
ഒരാൾ ഷോക്കേറ്റ് തെറിച്ചു വീണു. രണ്ടാമത്തെയാള്‍ പൈപ്പിൽ പറ്റി പിടിച്ചു രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.